മുത്താമ്പിയിലെ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല, ഇന്‍ക്വസ്റ്റിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യും
മുത്താമ്പി: ആഴാവില്‍ ഭാര്യയെ കൊലപ്പെടുത്തിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പുത്തലത്ത് ലേഖയാണ് കൊല്ലപ്പെട്ടത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്നും പൊലീസ് പറഞ്ഞു.
കൊലപാതക വിവരം രവീന്ദ്രന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്റ്റേഷനിലെത്തിയ പ്രതി താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് വീട്ടിലെത്തിയപ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.