‘ഇന്ത്യാ മുന്നണിയെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു’; മുസ്ലീം യൂത്ത് ലീഗ് അരിക്കുളത്ത് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗവും സംഘടിപ്പിച്ചു


അരിക്കുളം: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ഇന്ത്യാമുന്നണിയെ തകര്‍ക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ്. ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയിലേക്ക് പോകുന്നത് പിണറായി വിജയന്റെ അറിവോടെയാണെന്ന ദേവഗൗഡയുടെ പ്രസ്ഥാവന ഇത് ശരിവെക്കുന്നതാണെന്നും അദ്ധേഹം പറഞ്ഞു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്. നവംമ്പര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗം സി.പിഎ അസീസ് ഉദ്ഘാടനം ചെയ്തു.

കെ.എം സുഹൈല്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ് മുഖ്യ പ്രഭാഷഷണം നടത്തി. ഇ.കെ അഹമ്മദ് മൗലവി, വി.വി.എം ബഷീര്‍, റഹ്‌മാന്‍ കാരയാട്, കെ.എം അബ്ദുസ്സലാം, അഷ്‌റഫ് എന്‍.കെ, റഫീഖ് കുറങ്ങോട്ട്, കെ.എം മുഹമ്മദ്, കെ.എം മുഹമ്മദ് സകറിയ, പി.പി.കെഅബ്ദുല്ല, അമ്മദ് പൊയിലങ്ങല്‍, ബഷീര്‍ വടക്കയില്‍, ഷംസുദ്ദീന്‍ വടക്കയില്‍, മുഹമ്മദ് സി.കെ, റാഷിദ് കേളോത്ത്, ശുഹൈബ് പി.സി എന്നിവര്‍ പ്രസംഗിച്ചു. റാസില്‍.എം സ്വാഗതവും സാദിഖ് വി.പി നന്ദിയും പറഞ്ഞു.