‘വൈറ്റ് ഗാർഡ് മുസ്ലീം ലീഗ് പാർട്ടിയുടെ കരുത്ത്’; മൂടാടിയില്‍ സംഘടിപ്പിച്ച വൈറ്റ്ഗാർഡ് സംഗമത്തില്‍ ഫൈസൽ ബാഫഖി തങ്ങൾ


Advertisement

നന്തി ബസാർ: മുസ്ലീം യൂത്ത് ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനം മുസ്ലീം ലീഗ് പാർട്ടിയുടെ കരുത്തും ഊർജ്ജവുമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും വൈറ്റ്ഗാർഡ് കോഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ. മൂടാടി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വൈറ്റ്ഗാർഡ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ചടങ്ങിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീറ്റ്, എം.ബി.ബി.എസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യുവോൽസവം പരിപാടികളിൽ വിജയിച്ചവരെയും ആദരിച്ചു.

Advertisement

പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.വി ഷൗലിഖ്, സി.കെ അബൂബക്കർ, കെ.കെറിയാസ്, നബീൽ നന്തി, ഫാസിൽ നടേരി, എടത്തിൽ റഷീദ്, പി ഇൻഷിദ, വർദ് അബ്ദുറഹ്മാൻ, സിഫാദ് ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സാലിം മുചുകുന്ന് സ്വാഗതവും റബീഷ് പുളിമുക്ക് നന്ദിയും പറഞ്ഞു.

Advertisement

Description: Muslim Youth League Whiteguard meeting in Moodadi