‘ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കുക’; പേരാമ്പ്ര എടവരാട് മുസ്ലീം യൂത്ത് ലീഗിന്റെ ‘ട്രക്കിംഗ് വിത്ത് യൂത്ത്’ ക്യാമ്പയിന്‍


പേരാമ്പ്ര: ‘മുസ്ലീം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന്’ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്. എടവരാട് ശാഖ മുസ്ലീം യൂത്ത് കമ്മിറ്റി ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ “ട്രക്കിംഗ് വിത്ത് യൂത്ത് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞടുപ്പ് വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്‌ലിം – ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ കടന്ന് കയറാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ തുടക്കം കുറിച്ച ക്യാമ്പയിൻ ഏപ്രിലിൽ സമാപിക്കും.അഫ്സൽ സിസി സ്വാഗതം പറഞ്ഞു, ജസീൽ കെസി അധ്യക്ഷത വഹിച്ചു , വയനാട് ജില്ലാ യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ ജാസർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ ടി.കെ, സ്വാലിഹ് പനമരം, കെ.പി റഫീഖ്, അബ്ദുറഹിമാൻ പി.പി, സലാം കുന്നത്ത്, നിസാർ മാവിലി, മുഹമ്മദ് എടവരാട്, ബാസിത്ത് ടി.എൻ, സഹൽ പി.ടി എന്നിവർ ആശംസ പറഞ്ഞു മുഹമ്മദ് പി നന്ദി പറഞ്ഞു.