പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് ധര്‍ണ്ണ നടത്തി മുസ്ലീം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി


പേരാമ്പ്ര: താലൂക്ക് ആശുപത്രിയോട് ബ്ലോക്ക് പഞ്ചായത്തും സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് ധര്‍ണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി.

ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കുക, പൂര്‍ണ്ണസമയ എക്‌സറേ സംവിധാനം ഏര്‍പ്പെടുത്തുക, ഓര്‍ത്തോ ഡോക്ടറെ നിയമിക്കുക, സ്ഥലം മാറിപോയ ഗൈനക്കോളജി ഡോക്ടര്‍ക്ക് പകരം ആളെ നിയമിക്കുക, ലാബ്‌ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യ നിരക്കില്‍ ലഭ്യമാക്കുക, സൗജന്യ ഭക്ഷണ വിതരണ പരിപാടി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഇ.ഷാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി കെ.പി റസാഖ് സ്വാഗതവും കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു. ടി.പി. മുഹമ്മദ്, പി.കെ. റഹീം, കക്കാട് റാഫി, വല്ലാറ്റ യൂസഫ്, കെ. കുഞ്ഞമ്മദ്, കെ. ജൗഷി, കെ.കെ. കുഞ്ഞമ്മദ്, വി.കെ. മൊയ്ദി, എന്‍.കെ സഫീര്‍, സി.പി ഷജീര്‍, പി. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.