വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ


കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.നജീബ് അധ്യക്ഷനായി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അസീസ് സ്വാഗതവും ടി.കെ.റഫീഖ് നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.അഷറഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി അൻവർ ഇയ്യഞ്ചേരി എന്നിവർ സംസാരിച്ചു.

ടി.വി.ഇസ്മയിൽ, കെ.ടി.വി.ആരിഫ്, സമദ് നടേരി, യു.അബദുൾ ഖാദർ, എൻ.അബദുൾഖാദർ, എൻ.എൻ.സലീം, യു.എ.അസീസ്, എം.കെ.മുസ്തഫ, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ, പി.പി.യൂസഫ്, ഹാഷിം വലിയങ്ങാട്, ഇഖ്ബാൽ നടേരി എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.