‘സംഘടിത ശക്തിയിലൂടെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ മുസ്ലിം ലീഗിനെ മാതൃകയാക്കണം’ പി.കെ.കുഞ്ഞാലിക്കുട്ടി’; കൊയിലാണ്ടിയില്‍ ‘സാദരം 23’പരിപാടി സംഘടിപ്പിച്ച് മുസ്ലീം ലീഗ് കമ്മിറ്റി


കൊയിലാണ്ടി: ‘മുസ്ലിം ലീഗിന്റെ പഴയ കാല നേതാക്കന്മാരുടെ പ്രവര്‍ത്തന ഫലമാണ് ഇന്ന് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘സാദരം 23’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരളത്തിലെ മതന്യൂനപക്ഷങ്ങളെ പിന്നോക്ക വസ്ഥയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് നയിച്ചത് മുസ്ലിം ലീഗ് പാര്‍ട്ടിയുടെയും നേതാക്കളുടെയും കഠിന പ്രയത്‌നങ്ങള്‍ കൊണ്ടാണെന്നും, രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിന് ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ മുസ്ലിം ലീഗിനെ മാതൃകയാക്കണമെന്നും അദ്ധഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക ടെന്‍ റുപീസ് ക്ലബ്ബ് ചടങ്ങ് വെച്ച് കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെയും സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.കെ.ബാവ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും, ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റര്‍ സി.എച്ച്.മുഹമ്മദ് കോയ സാഹിബിനെയും, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ പി.വി.മുഹമ്മദ് സാഹിബിനെയും ചടങ്ങില്‍ അനുസ്മരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കല്‍, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി, മമ്മു ഹാജി, സമദ് പൂക്കാട്, റഷീദ് വെങ്ങളം, സയ്യിദ് ഹുസൈന്‍ ബാഫഖി, എന്‍.പി.മമ്മദ് ഹാജി, സി.പി.അലി, ടി അഷറഫ്, എം.പി.മൊയ്തീന്‍ കോയ, പി.വി.അഹമ്മദ്, മുതുകുനി മുഹമ്മദ് അലി, എ.പി.റസാഖ്, കെ.കെ.റിയാസ്, ഫാസില്‍ നടേരി, റസീന ഷാഫി, കെ.ടി.വി.റഹ്‌മത്ത്, കെ.എം.നജീബ്, എ.അസീസ്, ആസിഫ് കലാം, ശിഫാദ് ഇല്ലത്ത്, സാബിത്ത് നടേരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.ഹനീഫമാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ മഠത്തില്‍ അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ നന്ദിയും പറഞ്ഞു.[mid5]