വൈദ്യുതി ചാര്‍ജ് വര്‍ധനവ്: നിലവിലുള്ള കമ്പനികളെ ഒഴിവാക്കിയതില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എ അസീസ്
പേരാമ്പ്ര: ദീര്‍ഘകാല കരാറിലേര്‍പ്പെട്ട നാലോളം കമ്പനികളെ വൈദ്യുതി കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഷാഹി അധ്യക്ഷത വഹിച്ചു.
കെ.പി.റസാക്ക് സ്വാഗതവും ആര്‍.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. പുതുകുടി അബ്ദുറഹിമാന്‍, ടി.പിമുഹമ്മദ്, സി.പിഹമിദ്, സി.മൊയ്തു, പി.കെ.റഷീദ് പ്രസംഗിച്ചു. പ്രകടനത്തിന് കെ.സിമുഹമ്മദ്, പി.കെ.റഹീം, വീര്‍ക്കണ്ടി മൊയ്തു, കക്കാട്ട് റാഫി, ടി.സി.മുഹമ്മദ് നേതൃത്വം നല്‍കി.