എടവരാട് തീവെപ്പ് കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന അവശ്യവുമായി ചേനായി മുസ്ലിം ലീഗ് കമ്മിറ്റി


പേരാമ്പ്ര: എടവരാട് പ്രദേശത്ത് കഴിഞ്ഞ മാസം നടന്ന തീവെയ്പ്പ് കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചേനായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. മുക്കളില്‍ ശക്കീറിന്റെയും കൊയിലോത്ത് മോഹനന്റെയും ഓട്ടോറിക്ഷകള്‍ കത്തിച്ച മുഴുവന്‍ പ്രതികളെയും പിടികൂടമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ചേനായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ചു.

മഞ്ചേരിക്കുന്നില്‍ മുക്കള്ളില്‍ സക്കീറിന്റെ ഓട്ടോ കത്തിച്ച പ്രതികളെ ഒളിവില്‍ കഴിയുമ്പോള്‍ പോലീസ് കണ്ടെത്തിയിിരുന്നെങ്കിലും നാല് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും പ്രതികളെക്കൊണ്ട് തെളിവെടുപ്പ് നടത്തുകയോ രണ്ടാമത്തെ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നില്ലെന്ന് ആരോപിച്ച് യോഗം പ്രതിഷേധിച്ചു.

വി.കെ. നാസര്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൊയ്തു കെ. എടവരാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. സി മൂസ്സ സ്വാഗതം പറഞ്ഞു. ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ.സി. ജസീല്‍, പി.കെ. റാഫി, എന്‍. സുബൈര്‍, നാഗത്ത് അമ്മത്, ഒ.പി. സിറാജ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി. ഷഫീര്‍ നന്ദി പറഞ്ഞു.