കെ.എസ് മൗലവി അനുസ്മരണവും പി.എസ്.സി നിയമനം ലഭിച്ചവര്‍ക്കായി അനുമോദനവുമായി മുസ്ലീം ലീഗ്
പേരാമ്പ്ര: കല്ലൂര്‍ കെ.എസ് മൗലവി അനുസ്മരണവും പി.എസ്.സി നിയമനം ലഭിച്ചവര്‍ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി. ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
എന്‍.കെ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അസീസ് ഫൈസി കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. കല്ലൂര്‍ മുഹമ്മദലി, പാറക്കടവത്ത് കുഞ്ഞമ്മദ്, നസീര്‍ ആനേരി, റഷീദ് കരിങ്കണ്ണി, മൊയ്തു പുറമണ്ണില്‍, പാറക്കടവത്ത് മുഹമ്മദ്, മുഹമ്മദ്ഷാന്‍, ബിലാല്‍, ശറഫു, എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് തച്ചര്‍ കണ്ടിസ്വാഗതവുംഇബ്രാഹിം കെ.കെ നന്ദിയും
പറഞ്ഞു.