പ്രശസ്ത സംഗീതജ്ഞന്‍ വേണു പൂക്കാട് അന്തരിച്ചു


ചേമഞ്ചേരി: പ്രശസ്ത സംഗീതജ്ഞന്‍ വേണു പൂക്കാട് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമാ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയത്തിന്റെ സ്ഥാപക ഗുരുനാഥനുമായ മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ മകനാണ്.

സംഗീതസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഹാർമോണിയം, തബല, ഓടക്കുഴൽ, ഗിറ്റാർ എന്നീ സംഗീതോപകരണങ്ങളിൽ വിദഗ്ധനായിരുന്നു. ആയിരത്തിലധികം സ്റ്റേജുകൾ പിന്നിട്ട പൂക്കാട് കലാലയത്തിൻ്റെ എക്കാലത്തെയും മികച്ച നൃത്ത സംഗീത നാടകം ‘നാഗപഞ്ചമി’ രചിച്ചതും സംഗീതം നൽകിയതും വേണു പൂക്കാടാണ്.

തങ്കമ്മയാണ് അമ്മ. മകൾ സംഗീത. തബലിസ്റ്റ് ലാലു പൂക്കാട് അനന്തിരവനാണ്. നിരവധി ശിഷ്യന്മാരുള്ള വേണു പൂക്കാട് എലത്തൂർ സി.എം.സി ഹൈ സ്കൂളിലെ സംഗീതാധ്യാപകനായിരുന്നു.

സംസ്കാരം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പൂക്കാട്ടെ തറവാട് വീട്ടുവളപ്പിൽ നടക്കും.