നഗരസഭാ 30ാം വാര്‍ഡ് ആശവര്‍ക്കറായ കൊയിലാണ്ടി കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ 30ാം വാര്‍ഡിലെ ആശാവര്‍ക്കറായിരുന്നു.

ട്യൂമറിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: രവി മുണ്ടക്കുനി. മക്കള്‍: റിഷില്‍, സൂര്യ. മരുമക്കള്‍: നീതു, ശ്രീകാന്ത്. സഹോദരങ്ങള്‍: കുഞ്ഞാണ്ടി, നാരായണി, വേലായുധന്‍, ഗീത, പരേതയായ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച.