മുനിസിപ്പല്‍ വനിതാ ലീഗ് നേതൃത്വ ക്യാമ്പ് ‘LIDERAZGO’ കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മുനിസിപ്പല്‍ വനിതാ ലീഗ് നേതൃത്വ ക്യാമ്പ് ‘LIDERAZGO’ കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിംകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഉദ്ഘാടന സെഷനില്‍ മുനിസിപ്പല്‍ വനിതാ ലീഗ് സെക്രട്ടറി സാജിത.വി.കെ. സ്വാഗതവും പ്രസിഡന്റ് സി.കെ.സലീന അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് റസീന ഷാഫി, മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റുമാരായ നുസ്രത്ത്.വി.സി, സുമ.കെ.ടി, റംല.വി.ബി, മണ്ഡലം സെക്രട്ടറിമാരായ, ഷക്കീല.കെ.പി, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.അസീസ് മാസ്റ്റര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ബാസിത്ത് മിന്നത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹസിം ചെമ്പ്ര ക്ലാസ്സിന് നേതൃത്വം നല്‍കി.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനില്‍ വനിതാ ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഹിന സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.വി.റഹ്‌മത്ത് അധ്യക്ഷതയും വഹിച്ചു. ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് ബി.വി.സറീന ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി സി.ഹനീഫ മാസ്റ്റര്‍, ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.എംനജീബ്, സാഹിറ കോട്ടക്കല്‍ സുഹറ ഖാദര്‍, ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.[
അബൂട്ടി മാസ്റ്റര്‍ ശിവപുരം ക്ലാസ്സിന് നേതൃത്വം നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപെടുത്തി. മുനിസിപ്പല്‍ വനിതാ ലീഗ് സെക്രട്ടറി മുബീന ക്യാമ്പിന് നന്ദി രേഖപെടുത്തി.