വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ലക്ഷ്യം; കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. പി. സുധ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കൂടാതെ 8 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തി ടൈല്‍ വിരിച്ച് ഹാന്റ് റയില്‍ വച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
15 വര്‍ഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍സ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകള്‍ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട്. നഗരസഭ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. എ ഇന്ദിര കെ ഷിജു ഇ കെ അജിത്ത് സി. പ്രജില നിജില പറവക്കൊടി കുടുംബശ്രീ അഡി. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ വത്സല കൗണ്‍സിലര്‍മാരായ എ ലളിത പി രത്‌നവല്ലി വി പി ഇബ്രാഹിംകുട്ടി കെ കെ വൈശാഖ് വി എം സിറാജ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി കെ ചന്ദ്രന്‍ വി വി സുധാകരന്‍ എസ് സുനില്‍ മോഹനന്‍ ഇ എസ് രാജന്‍ അഡ്വ. ടി കെ രാധാകൃഷ്ണന്‍ നഗരസഭ സെക്രട്ടറി ‘ഇന്ദു എസ് ശങ്കരി ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍, തുഷാര എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ സ്വാഗതവും അസി എന്‍ജിനീയര്‍ കെ ശിവപ്രസാദ് നന്ദിയും പറഞ്ഞു.