പരിമിതികളെ മറികടന്ന് അവരും നിര്‍മ്മിച്ചു വര്‍ണ്ണാഭമായ കുടകള്‍; ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടികള്‍ തയ്യാറാക്കിയ കുടകളുടെ വില്പന ആരംഭിച്ചു


കൊയിലാണ്ടി: നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടികള്‍ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ
ഓഫീസില്‍ വെച്ച് നടന്നു. ആദ്യ വില്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു. പരിമിതികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് മുന്നേറാന്‍ സ്വന്തമായി തയ്യാറാക്കിയ വര്‍ണ്ണ ശമ്പളമായ കുടകളാണ് കുട്ടികള്‍ തയ്യാറാക്കിയത്.

ആദ്യവില്പന നഗരസഭാ സെക്രട്ടറി ഇന്ദു.എസ് ശങ്കരി ഏറ്റുവാങ്ങി. 350 മുതല്‍ 370 വരെയാണ് കുടകളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ചെറിയ കുട്ടികള്‍ക്കുള്ള കുടകളും തയ്യാറാക്കിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ അദ്ധ്യക്ഷനായി.

ചടങ്ങിനെ അഭിസംബോധന ചെയ്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.എ. ഇന്ദിര, കൗണ്‍സിലര്‍മാരായ ആര്‍.കെ. കുമാരന്‍ , പ്രജിഷ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ, ബഡ്‌സ് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി വി. രമിത സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

കാലൻ കുട മുതൽ ത്രീ ഫോൾഡ് വരെയുണ്ട്; അതിജീവനത്തിന്റെ വർണ്ണക്കുടകൾ നിവർത്തി പെരുവട്ടൂരിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ