ആരോ​ഗ്യ രം​ഗത്തെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ ആദരം; ആർദ്ര കേരള പുരസ്കാരം ഏറ്റുവാങ്ങി മൂടാടി പഞ്ചായത്ത്


കൊയിലാണ്ടി: ആരോ​ഗ്യ രം​ഗത്തെ് മികച്ച പ്രടകനം കാഴ്ചവെച്ച ​ഗ്രാമപഞ്ചാത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്ക്കാരം ഏറ്റുവാങ്ങി മൂടാടി. കേരള സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്കാരത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് മൂടാടി പുരസ്ക്കാരത്തിന് അർഹമായത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എക്ലൈസ് വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദനിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ജീവനക്കാരും ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

ആരോഗ്യരംഗത്തെ പ്രൊജക്റ്റുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മികച്ച വാക്സിനേഷൻ സംവിധാനം, പകർച്ച വ്യാധികളുടെ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളായ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികളുടെ മികച്ച സംഘാടനം എന്നീ ഘടകങ്ങളെല്ലാം ചേർന്നാണ് മൂടാടിക്ക് അവാർഡ് നേടി കൊടുത്തത്. മികച്ച ആരോഗ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക് കേരള സർക്കാർ നൽകുന്ന അവർഡാണിത്. അഞ്ച് ലക്ഷം രൂപയാണ് അവാർഡ് തുക.

Summary: mudadi panchyat received ardhra kerala award