സംഘർഷം തടയാനെത്തിയ എസ്.ഐ യെ മദ്യ ലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച സംഭവം; മുചുകുന്ന് സ്വദേശി റിമാൻഡിൽ
കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ്.ഐ.യെ അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. മുചുകുന്ന് പടിഞ്ഞാറെ അണെലാം കണ്ടി ജെറീഷ് (39) നെയാണ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റതിനെ തുടർന്ന് എസ്.ഐ.രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജെറീഷിന്റെ ആക്രമണത്തിൽ എസ്.ഐക്ക് മുഖത്തു സാരമായ പരുക്കേറ്റു. മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപം രണ്ട് പേർ അടി പിടികൂടുന്നത് തടയാനെത്തിയതായിരുന്നു എസ്.ഐ.രവീന്ദ്രനും സംഘവും.
ഇടിയുടെ ആഘാതത്തിൽ എസ്.ഐ യുടെ താടിയെല്ല് പൊട്ടി.. ചെവിക്കും പല്ലിനും കലശലായ വേദനയുണ്ടെന്നും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
പ്രതിയെ341,353 ,332 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുചുകുന്ന് ഓട്ടുകമ്പിനിയുടെ സമീപം രണ്ടുപേർ തമ്മിൽ വാക്ക് തർക്കവും ഉപദ്രവും നടത്തുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്നാണ് പട്രോളിങ്ങിനിറങ്ങിയ കൊയിലാണ്ടി എസ്. ഐ രവീന്ദ്രൻ സംഭവ സ്ഥലത്തെത്തുന്നത്. മദ്യപിച്ചിരുന്ന ഇവർ തമ്മിലുള്ള തർക്കം നിർത്താനായി ചെന്നപ്പോഴാണ് മുചുകുന്ന് സ്വദേശി ജെറീഷ് എസ്.ഐ യെ ഉപദ്രവിച്ചത്.