ഇനി മുചുകുന്നിലെ ഡോക്ടര്‍ അഞ്ജുഷ; എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഞ്ജുഷയ്ക്ക് നാടിന്റെ അനുമോദനം


Advertisement

മുചുകുന്ന്: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഞ്ജുഷയ്ക്ക് നാടിന്റെ അനുമോദനം. മുചുകുന്ന് കൈരളി സ്വയം സഹായ സംഘം സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉപഹാരം നല്‍കി.

Advertisement

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഞ്ജുഷ മുചുകുന്ന് കോട്ടയകത്ത് രവിയുടെ മകളാണ്. അനുമോദന ചടങ്ങില്‍ അഡ്വ.ഷക്കീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.കെ.ലത, വി.പി.ഭാസ്‌ക്കരന്‍, പ്രംനാഥ് മുചുകുന്ന്, അനശ്വര രവി, അളക രാജന്‍, നെല്ലിമഠത്തില്‍ പ്രകാശന്‍, തേക്കേടത്ത് രവി, സുര കോമത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement

Advertisement