ഉത്സവങ്ങളെ വരവേല്‍ക്കാനൊരുങ്ങി മുചുകുന്നും; മുചുകുന്ന് വാഴയില്‍ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് നാളെ കൊടിയേറും


മുചുകുന്ന്: വാഴയില്‍ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 ന് കൊടിയേറും. വൈകീട്ട് ആറ് മണിക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് 6.30 ദീപാരാധന,അത്താഴ പൂജ തുടങ്ങി നിരവധിപൂജകള്‍ നടക്കും.

21ന് കിഴക്കേ വാഴയില്‍ വിളക്കിനോട് അനുബന്ധിച്ച് നെല്ലൂര്‍ ശ്രീരാഗം ആര്‍ട്‌സ് നടത്തുന്ന ചിലപ്പതികാരം വില്‍കലാമേള, 22 ന് പ്രാദേശിക കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നുകള്‍ എന്നിവയും 23 ന് വിവിധ വെള്ളാട്ടുകള്‍, ഇളനീര്‍ കുല വരവുകള്‍, മുടി എഴുന്നള്ളത്ത്, താലപ്പൊലി മുടികരിക്കല്‍, മുത്തപ്പന്‍ ക്ഷേത്ര തിറകള്‍എന്നിവയും അരങ്ങേറും.

രാത്രി 10 മണിക്ക് കോഴിക്കോട് ഭാവി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം ‘ഇവന്‍ രാധേയന്‍’ അരങ്ങേറും. 24ന് മുത്തപ്പന്‍ ക്ഷേത്ര തിറകള്‍, തുടര്‍ന്ന് വാളകം കൂടല്‍ എന്നിവയോടെ ഉത്സവം സമാപിക്കും.