മൂടാടി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന പാറക്കണ്ടി നാരായണന്‍ മാസ്റ്റര്‍ ഇരുപതാം ചരമവാര്‍ഷികം ആചരിച്ച് മുചുകുന്ന് നോര്‍ത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി


കൊയിലാണ്ടി: മൂടാടി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും പൊതു പ്രവര്‍ത്തകനുമായ മുചുകുന്നിലെ പാറക്കണ്ടി നാരായണന്‍ മാസ്റ്റരുടെ ഇരുപതാം ചരമ വാര്‍ഷികം മുചുകുന്ന് നോര്‍ത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ആചരിച്ചു. നോര്‍ത്ത് യു.പി.
സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പട്ടേരി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കിഴക്കയില്‍ രാമകൃഷ്ണന്‍, പപ്പന്‍ മൂടാടി, നെല്ലിമടം പ്രകാശ്, എന്‍.കെ. നിധീഷ്, വി.എം രാഘവന്‍, ബാലകൃഷ്ണന്‍, ആതിര, രെജി സജേഷ്, കെ.സി, പുതുക്കൂടി ലതിക, ചേനോത്ത് രാജന്‍, പി. രാഘവന്‍, ഹമീദ് പുതുക്കൂടി, വി.കെ. ദാമോദരന്‍, ദാസന്‍ രാരോത്ത് എന്നിവര്‍ സംസാരിച്ചു.