അരിക്കുളം കെ എസ് ഇ ബി ഓഫീസില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വടകര സ്വദേശി അന്തരിച്ചു


അരിക്കുളം: ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന വടകര സ്വദേശി അന്തരിച്ചു. വടകര കോറോത്ത് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

ഇന്നലെ രാവിലെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തി എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടി മരണപ്പെട്ടു.രക്തസമ്മര്‍ദ്ദം വര്‍ധിച്ചത് കാരണം തലയില്‍ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണ കാരണം.


അച്ഛന്‍: പരേതനായ ബാലന്‍.

അമ്മ: രാധ.

സഹോദരങ്ങള്‍: രഞ്ജിത്ത്, ശ്രീജ.