പൂക്കോട് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം; എസ്.എഫ്.ഐയുടേത് അക്രമ രാഷ്ട്രീയമെന്ന് എം.എസ്.എഫ്, കൊയിലാണ്ടിയില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും


Advertisement

കൊയിലാണ്ടി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

Advertisement

പരിപാടി എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘടാനം ചെയ്തു. ഷിബില്‍ പുറക്കാടിന്റെ അധ്യക്ഷതയില്‍ ആദില്‍ കൊയിലാണ്ടി, ഇല്യാസ് കവലാട്, റെനിന്‍ അഷ്റഫ്, നാദിര്‍ പള്ളിക്കര, റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി, ഷാനിബ് കോടിക്കല്‍, നിസാം കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. സിഫാദ് ഇല്ലത്ത് സ്വാഗതവും ഫസീഹ് സി.നന്ദിയും പറഞ്ഞു.

Advertisement
Advertisement