ലഹരി മാഫിയക്കെതിരെ, അരാഷ്ട്രീയവാദത്തിനെതിരെ; എം.എസ്.എഫ് നൈറ്റ് മാര്‍ച്ച് നാളെ പേരാമ്പ്ര ടൗണില്‍


പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃ യോഗം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.പി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. അനുദിനം വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയും അരാഷ്ട്രീയവാദത്തിനെതിരേയും നിയോജക മണ്ഡലം എം.എസ്.എഫ് സംഘടിപ്പിയ്ക്കുന്ന നൈറ്റ് മാര്‍ച്ച് നാളെ രാത്രി 10 മണിക്ക് പേരാമ്പ്ര ടൗണില്‍വെച്ച് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ. ഷാഹി, ജന. സെക്രട്ടറി കെ.പി റസാഖ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, നിയാസ് കക്കാട്, അന്‍സില്‍ കീഴരിയൂര്‍, ആഷിഖ് പുല്ലിയോട്ട്, മുഹമ്മദ് ഷാ, അഹമ്മദ് അലി, മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.