കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഷോർട്ട് ഫിലിം; ആനക്കുളം സ്വദേശി റോബിന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മൃണാളിനി’ പുറത്തിറങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഹ്രസ്വചിത്രം മൃണാളിനി പുറത്തിറങ്ങി. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ആനക്കുളം സ്വദേശി റോബിന്‍ ബി.ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊയിലാണ്ടി താക്കര ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. സിനിമാ-നാടക രംഹത്തെ ഒട്ടനവധി കലാകാരന്മാര്‍ പ്രിവ്യൂ ഷോയ്ക്ക് എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് അന്ന് ചിത്രം കണ്ടവര്‍ പങ്കുവച്ചത്.
കൊയിലാണ്ടിയെ പശ്ചാത്തലമാക്കിയാണ് ‘മൃണാളിനി’ നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ചിത്രമാണ് ഇതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമാ സ്‌നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിന് പിന്നില്‍. ക്യാമറാമാനായി ജോലി ചെയ്യുന്ന റോബിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്.
രഞ്ജുഷ എന്‍.കെ, ഷൈജു ചാവശ്ശരി, നൗഷാദ് ഇബ്രാഹിം, രാഘവന്‍ മുചുകുന്ന്, ഷെറിന്‍ വെറ്റിലപ്പാറ, ഗോപിനാഥ് എടക്കുളം, സുജില്‍ കെ, വിനോദ് കുമാര്‍ ചേമഞ്ചേരി, ജിതിന്‍ പി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഉജീഷ് പുനത്തില്‍ നിര്‍മ്മിച്ച് നിവേക് ശ്രീധര്‍ കോ -പ്രോഡ്യൂസറുമാണ് ചിത്രം ഇറക്കിയത്.