അത്തോളിയില്‍ മകൻ മരിച്ച വിവരമറിഞ്ഞ് ഉമ്മ കുഴഞ്ഞുവീണു മരിച്ചു


അത്തോളി: മകന്‍ മരിച്ച വിവരമറിഞ്ഞ് ഉമ്മ കുഴഞ്ഞുവീണ് മരിച്ചു. നടുവിലയില്‍ ശുഐബ്(45), ഉമ്മ നഫീസ(68) എന്നിവരാണ് മരിച്ചത്.

ഷട്ടില്‍ കളിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശുഐബ് മരണപ്പെടുന്നത്. ശുഐബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളര്‍ന്നുവീഴുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണം.

പരേതനായ മൊയ്തീനാണ് നഫീസയുടെ ഭര്‍ത്താവ്. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കള്‍.