തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് യാത്രയായി ഭാര്യയും മകളും, ഒന്നുമറിയാതെ സുരേഷ് മാസ്റ്റർ ആശുപത്രിയിൽ; പേരാമ്പ്രയിൽ രണ്ടു പേർ മരിച്ച അപകടം നടന്നത് വീട്ടിൽ നിന്ന് വിളിപ്പാടകലെ…


പേരാമ്പ്ര: ബന്ധുവീട്ടിലേക്ക് സന്തോഷകരമായിറങ്ങിയ ഇറങ്ങിയ യാത്ര വളരെ പെട്ടന്ന് തന്നെ രണ്ടുപേരുടെ അവസാന യാത്രയായി മാറിയതിന്റെ ഞെട്ടലിലാണ് വാല്യക്കോട്. വീട്ടിൽ നിന്നിറങ്ങി അധിക ദുരം പിന്നിടുന്നതിനു മുൻപാണ് യാത്രയ്ക്ക് ദാരുണാന്ത്യം കുറിക്കപ്പെട്ടത്. പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷ് മാസ്റ്ററിന്റെ കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ സുരേഷിന്റെ ഭാര്യയായ ശ്രീജ (51) യും ഇളയ മകൾ അഞ്ജന (24) യും മരിച്ചു.

[ad-attitude]

തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് തന്റെ ഭാര്യയും മകളും യാത്രയായത് അറിയാതെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ ചികിത്സയിൽ കഴിയുകയാണ് സുരേഷ്. മാസ്റ്ററിന്റെ നില അല്പം മെച്ചപ്പെട്ടതായാണ് വിവരം.

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആദ്യം അപകടത്തിൽ പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പേരാമ്പ്രയിലെ മികച്ച ഗണിത ശാസ്ത്രധ്യാപകനായ കെ.എം.സുരേഷും കുടുംബവുമാണ് അപകടത്തിൽപെട്ടതെന്ന് മനസ്സിലാക്കുകയായിരുന്നു. സുരേഷിന്
ഡ്രൈവിങ്ങിനിടയിൽ അപസ്മാരം വന്ന് നിയന്ത്രണം വിട്ടു പോയതാണ് അപകട കാരണമെന്നും പറയുന്നു.

 

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണിപ്പോഴുള്ളത്. പോലീസ് അപകട സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

[ad1]

ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. മകൾ അഞ്ജന സംഭവ സ്ഥലത്തും ഭാര്യ ശ്രീജ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ജന ഉള്ളിയേരി എംഡി റ്റ് കോളജിൽ ബിടെക് വിദ്യാർത്ഥിയാണ്. ബി.എസ്.സി ഓഡിയോളജി കോഴ്സ് കഴിഞ്ഞ ഏക സഹോദരി സ്നേഹയുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.

[ad2]