നൊച്ചാട് അഞ്ചാം പീടികയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍


Advertisement

നൊച്ചാട്: അഞ്ചാം പീടികയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇല്ലത്ത് മീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും (34), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം.

Advertisement

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഗ്രീഷ്മയെ പുറത്തെടുത്തു. സേന എത്തുന്നതിന് മുമ്പ് തന്നെ കുട്ടിയെ നാട്ടുകാര്‍ പുറത്തെടുത്തിരുന്നു.

Advertisement

തുടര്‍ന്ന് ഗ്രീഷ്മയെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുകാര്‍ക്ക് കൈമാറും. മുചുകുന്ന് സ്വദേശി മാനോളി ലിനീഷ് ആണ് ഭര്‍ത്താവ്‌

Advertisement

Description: Mother and baby dead in the well in Nochad anjaam Peedika