ചക്കിട്ടപ്പാറക്കാരില്‍ ഏറെപ്പേര്‍ക്കും വോട്ടെണ്ണല്‍ ടി.വിയില്‍ കാണാനാവില്ല; നാളെ ഉച്ചവരെ വൈദ്യുതി മുടങ്ങും
ചക്കിട്ടപ്പാറ: ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ നാളെ തെരഞ്ഞെടുപ്പ് ഫലം അറിയുകയാണ്. രാവിലെ ഏഴുമണിമുതല്‍ തന്നെ വാര്‍ത്താ ചാനലുകള്‍ തുറന്ന് ടി.വിയുടെ മുന്നിലിരിക്കാനാവും മിക്കവരുടെയും പ്ലാന്‍. ചക്കിട്ടപ്പാറക്കാര്‍ ഈ പ്ലാനൊന്ന് മാറ്റിപ്പിടിക്കേണ്ടിവരും. കാരണം പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ നാളെ രാവിലെ തുടങ്ങി ഉച്ചവരെ കറണ്ടുണ്ടാവില്ല.
ഇന്‍വര്‍ട്ടറില്ലാത്തവരാണെങ്കില്‍ ഫോണ്‍ തന്നെയായിരിക്കും ആകെയുള്ള രക്ഷ. നേരത്തെ ചാര്‍ജ് ചെയ്തുവെക്കാന്‍ മറക്കേണ്ട. ഇല്ലെങ്കില്‍ ഇന്‍വര്‍ട്ടറുള്ള അയല്‍വാസിയുടെ വീട്ടില്‍ ഒരു സീറ്റുറപ്പിച്ചേക്കൂ.
ചക്കിട്ടപ്പാറ ലക്ഷംവീട്, പെരുഞ്ചേരിമുക്ക്, നരിനട, മറുമണ്‍, ചെറുവള്ളിമുക്ക് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ കറണ്ടുണ്ടാവില്ല.