തായ് വാന്‍ അത്‌ലറ്റിക്‌സ് ഓപ്പണില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശിനി നയന ജെയിംസ്; പിന്തള്ളിയത് ഏഷ്യന്‍ ചാമ്പ്യയായ ജപ്പാന്‍ താരത്തെ


പേരാമ്പ്ര: തായ് വാന്‍ അത്‌ലറ്റിക്‌സ് ഓപ്പണില്‍ ലോങ് ജമ്പില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശിനി നയ ജെയിംസ്. ഏഷ്യന്‍ ചാമ്പ്യയായ ജപ്പാന്റെ സുമൈര്‍ ഹാതയെ പിന്തള്ളിയാണ് നയനയുടെ നേട്ടം. നയന 6.43മീറ്ററുമായി സ്വര്‍ണം നേടിയപ്പോള്‍ സുമൈര്‍ 6.37മീറ്റര്‍ ചാടിക്കടക്കാനേ കഴിഞ്ഞുള്ളൂ.

28കാരിയായ നയന തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ള നയനയുടെ മികച്ച ജമ്പാണിത്. മാര്‍ച്ചില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ജമ്പ് മത്സരത്തിലെ 6.67മീറ്റര്‍ സ്വര്‍ണ്ണ നേട്ടമാണ് നയനയുടെ ഇതുവരെയുള്ള ചാട്ടങ്ങളില്‍ മികച്ചത്.

കഴിഞ്ഞമാസം നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലും നയ സ്വര്‍ണം നേടിയിരുന്നു. 6.53 ചാടിക്കടന്നായിരുന്നു നയനയുടെ നേട്ടം.