മഴ പെയ്‌തു കൊണ്ടേ ഇരുന്നു, വെള്ളം ഉയർന്നു കൊണ്ടും; ഇന്നലത്തെ കനത്ത മഴയിൽ വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി


Advertisement

കൊയിലാണ്ടി: മഴ വന്നു, വെള്ളമുയർന്നു, വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നന്തി മുജാഹിദ് പള്ളിയുടെ അകത്തളം മുതൽ പള്ളി മുഴുവൻ വെള്ളത്താൽ ചുറ്റപെടുന്നത്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി സമീപത്തെ വെള്ളമൊഴുകി പോവാനുള്ള റോഡ് അടച്ചതാണ് വിനയായത്.

ഈ പള്ളിയുടെ അരികിലൂടെ മുമ്പുണ്ടായിരുന്ന വെള്ളമൊഴുകി പോകാനുള്ള വഴി നന്തി -ചെങ്ങോട്ട്കാവ് ബൈപാസ് റോഡിനു വേണ്ടിയാണു അടച്ചത്. കൂടാതെ മുമ്പ് ഇവിടെ കെട്ടി കിടന്നിരുന്ന മഴവെള്ളം ഒന്നര കിലോമീറ്റർ ദൂരത്തിൽ ഒഴുകി പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ആ മാർഗ്ഗവും അടഞ്ഞു പോയി.

ഇതിനൊക്കെ പുറമെ പുതിയ ബൈപാസ് വരുന്നത് ഒന്നര മീറ്റർ ഉയരത്തിലാണെന്നതിനാൽ താഴ്ന്ന പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇങ്ങനെ പോയാൽ മഴ കനക്കുന്നതോടെ ഇവിടം സ്ഥിരം വെള്ളകെട്ടവനുള്ള സാധ്യത ഏറെയാണ്.

Advertisement

എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് കാണിച്ച് പഞ്ചായത്തധികൃതർക്ക് വിവരം നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി വി. എൻ.കെ.അബ്ദുള്ള ഹാജി പറഞ്ഞു.

Advertisement
Advertisement