അരിക്കുളത്തുകാർക്കിനി മുരിങ്ങക്കായി ഏറെദൂരം പോവേണ്ടിവരില്ല, മുരിങ്ങ കൃഷിക്ക് തുടക്കമായി


അരിക്കുളം: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായി അരിക്കുളം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുരിങ്ങ കൃഷി ഒരുക്കുന്നു. എട്ടാം വാര്‍ഡില്‍ നടന്ന ചടങ്ങിൽ മുരിങ്ങ തൈകളുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റർ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി രജനി അധ്യക്ഷ വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ നജീഷ്, മെമ്പര്‍മാരായഅമ്മദ്, ശാന്ത, ബിന്ദു, ശ്യാമള, ഇന്ദിര, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുനില കുമാരി, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റ്മാർ എന്നിവർ പങ്കെടുത്തു.

Summary: moringa farming started at arikulam