സിഎൻജി ക്ഷാമത്തിന് പരിഹാരം ; വടകര, പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു


Advertisement

വടകര : സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ ആവശ്യത്തിന് ഇല്ല എന്ന പരാതികൾക്ക് പരിഹാരം ആകുന്നു. വടകര , പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. വടകര താലൂക്കിലെ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ നിയമസഭയിൽ ചോദ്യമായി ഉന്നയിചിരുന്നു. തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആണ് ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു പദ്ധതി ആയതായി വ്യക്തമാക്കിയത്.

Advertisement

വടകര താലൂക്കിൽ നിലവിൽ കുറ്റ്യാടി ,കക്കട്ട് ,വടകര എന്നീ സ്ഥലങ്ങളിലാണ് സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ എന്നും. 2025 -26 സാമ്പത്തിക വർഷം വടകര, പയ്യോളി ,നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനികൾ തയ്യാറായിട്ടുള്ളതായും മന്ത്രി പി രാജീവ് അറിയിച്ചു.

Advertisement