നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ വയല്‍ തൃക്കോവില്‍ മൂസഹാജി അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന വയല്‍ തൃക്കോവില്‍ മൂസഹാജി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞായിഷ.
മക്കള്‍: ഡോ. സക്കീര്‍ (റിനൈ മെഡിസിറ്റി എറണാകുളം), സറീന, ഡോ.സാബിര്‍ (ജില്ല ജനറല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്), മരുമക്കള്‍: ഡോ. റാണി (റിനൈ മെഡിസിറ്റി), ഡോ.കെ.കെ.അബ്ദുള്‍ മജീദ് (അസോസിയേറ്റീവ് പ്രഫസര്‍ ഗവ. മെഡിക്കല്‍ കോളേജ്), ഡോ. ജുനൈസ് (മഞ്ചേരി മെഡിക്കല്‍ കോളേജ്).
സഹോദരങ്ങള്‍: വി.ടി.കുഞ്ഞാലി (റിട്ട. അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), വി.ടി.കുഞ്ഞബ്ദുള്ള ഹാജി (മുന്‍ ഗ്രാമപഞ്ചായത്തംഗം), വി.ടി.ഇബ്രാഹിംകുട്ടി (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). കുഞ്ഞായിശ പാലേരിമ്മല്‍, പരേതനായ വി.ടി.കുഞ്ഞമ്മദ്.
മൃതദേഹം ചേനോളി ജുമാമസ്ദിജിദില്‍ ഖബറടക്കും.