യുവാക്കൾ അണി ചേര്‍ന്നു; മൂടാടി യുവ സന്ദേശ യാത്രക്ക് പ്രൗഢഗംഭീര തുടക്കം
നന്തി ബസാർ: ജില്ലാ യൂത്ത് ലീഗ് മാർച്ചിന് മുന്നോടിയായി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മൂടാടി യുവ സന്ദേശ യാത്രക്ക് പ്രൗഡഗംഭീര തുടക്കം. കോടിക്കലിൽ നിന്നാരംഭിച്ച് മുചുകുന്നിൽ അവസാനിച്ച പദയാത്രയില്‍ 250ലധികം യുവാക്കൾ അണി ചേര്‍ന്നു. ജാഥ ജില്ലാ യൂത്ത് ലീഗ് അദ്ധ്യക്ഷൻ മിസ്സഹബ് കീഴരിയൂർ ഫ്ലാഗ് ഓഫ് ചെയ്തു.
സ്വീകരണ കേന്ദ്രങ്ങളായ പള്ളിവാതുക്കൽ, നാരങ്ങോളികുളം, പുളിമുക്ക്, നന്തി, ത്രിമുക്ക്, മുത്തായം, പാലക്കുളം, ഹിൽ ബസാർ, മൊകേരി, പുറായിൽ എന്നിവടങ്ങളിൽ മണ്ഡലം ലീഗ് സിക്രട്ടറി സി.ഹനീഫ മാസ്റ്റർ, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, ഫാസിൽ നടേരി, റഫീഖ് ഇയ്യത്ത് കുനി, സമദ് നടേരി, ഇസ്മയിൽ കൊവ്വുമ്മൽ, കെ.കെ റിയാസ്, ഒ.കെ ഫൈസൽ കെ.പി കരീം, പി.കെ ഹുസൈൻ ഹാജി എന്നിവര്‍ സംസാരിച്ചു.
ജാഥ ക്യാപ്റ്റന്‍ പി.കെ മുഹമ്മദലി, സാലിം മുചുകുന്ന് സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. വനിത ലീഗ് പ്രവർത്തകർ വഴി നീളെ കേക്ക് മുറിച്ചും മധുര പലഹാരങ്ങളും, പാനീയങ്ങളും നൽകി ജാഥയെ വരവേറ്റു. ജാഥ ക്യാപ്റ്റന്‍ പി.കെ മുഹമ്മദലി, വൈസ് ക്യാപ്റ്റന്‍ സാലിം മുചുകുന്ന്, ഷമീം മുക്കാട്ട് ഡയറക്ടര്‍, സിഫാദ് ഇല്ലത്ത്, ഫൈസൽ മൊകേരി, റാഷിദ് പറായിൽ, കോർഡിനേറ്റർ സജീർ പുറായിൽ, റബീഷ് പുളിമുക്ക്, വസീം കോടിക്കൽ, നൗഫൽ യു.വി എന്നിവരാണ് ജാഥ നയിക്കുന്നത്.