ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണം; കേന്ദ്രമന്ത്രിക്ക് മുമ്പാകെ ആറ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ജനകീയ കമ്മിറ്റി
കൊയിലാണ്ടി: ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് മുമ്പാകെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി. മൂടാടി പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും റസിഡന്‍സ് അസോസിയേഷനും വ്യാപാരികളും പ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റിയാണ് സംയുക്തമായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍:
1. വന്മുഖം-കീഴൂര്‍ റോഡ് ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുക:
നന്തി ടൗണില്‍ നിന്നും പഴയ ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്ന വന്മുഖം കീഴൂര്‍ പി.ഡബ്ല്യു.ഡി റോഡ് നിലവിലെ പ്ലാന്‍ അനുസരിച്ച് ക്രോസ് ചെയ്തുപോകുന്ന എംബാങ്ക്‌മെന്റ് കാരണം പൂര്‍ണമായും ഒഴിവാക്കുകയാണ്. പഴയ ദേശീയപാതയിലേയ്ക്കും പുതിയതിലേയ്ക്കുമുള്ള നിലവിലുള്ള അണ്ടര്‍പാസ് വന്മുഖം കീഴൂര്‍ റോഡില്‍ നിന്നും നൂറുമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഈ നൂറുമീറ്ററില്‍ സര്‍വ്വീസ് റോഡിലൂടെ വേണം അണ്ടര്‍പാസിലേക്ക് പ്രവേശിക്കാന്‍. വെറും അഞ്ചര മീറ്റര്‍ മാത്രം വീതിയുള്ള സര്‍വ്വീസ് റോഡിലൂടെ നൂറുമീറ്റര്‍ ദൂരം ഇരുവശത്തേക്കുള്ള യാത്ര ദുഷ്‌കരമാണ്. ഈ വഴി അടഞ്ഞുപോയാല്‍ നന്തി ടൗണുമായി ഇടപെടുന്ന ആയിരക്കണക്കായ പ്രദേശവാസികള്‍ക്ക് യാത്രാബുദ്ധിമുട്ട് സൃഷ്ടിക്കുകയും നന്തി ടൗണിലെ ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും ജീവിത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ഇതിന് പരിഹാരമായി നിലവിലുള്ള ഫ്‌ളൈ ഓവറില്‍ കൂടുതല്‍ സ്പാനുകള്‍ കൂടി അധികം പണിതുകൊണ്ട് വന്മുഖം കീഴൂര്‍ റോഡ് കഴിഞ്ഞതിന് ശേഷം മാത്രം എംബാങ്ക്‌മെന്റ് തുടങ്ങണമെന്നാണ് ജനകീയ കമ്മിറ്റി നിര്‍ദേശം.
2. അശാസ്ത്രീയമായ ഡ്രെയിനേജ് നിര്‍മാണം:
ദേശീയപാത സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുള്ള അശാസ്ത്രീയമായ ഡ്രെയ്‌നേജ് നിര്‍മ്മാണം മൂരാട് മുതല്‍ നന്തിവരെയുള്ള പ്രദേശങ്ങളഇല്‍ വലിയ തോതിലുള്ള വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്. ഡ്രെയ്‌നേജുകള്‍ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി കടലിലേയ്‌ക്കോ മറ്റ് ജലാശയങ്ങളിലേക്ക് വഴിതിരിച്ച് ഒഴുക്കിവിടേണ്ട നിര്‍മ്മാണ പ്രവൃത്തി ഇതുവരെ നടത്തിയിട്ടില്ല. ഡ്രെയ്‌നേജ് കവറിങ് സ്ലാബുകള്‍ അടിയന്തരമായി പുതുക്കിപണിതില്ലെങ്കില്‍ മതിയായ വീതിയില്ലാത്ത സര്‍വ്വീസ് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുമെന്നും ജനകീയ കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
3. വീമംഗലം നന്തി ടൗണ്‍ പ്രാദേശിക റോഡ് പുനസ്ഥാപിക്കുക:
വീമംഗലം, പുറക്കല്‍ പ്രദേശങ്ങളെ നന്തി ടൗണുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിഞ്ഞുപോയിരിക്കുകയാണ്. മൂന്നൂറിലധികം വീട്ടുകാര്‍ക്ക് നന്തി ടൗണിലേക്ക് പ്രവേശഇക്കാനുള്ള വഴിയാണഅ മുട്ടിയിരിക്കുന്നത്. മൂന്നുകിലോമീറ്റര്‍ ചുറ്റവളഞ്ഞുവേണം ഇവര്‍ നന്തിയിലെത്താന്‍. ഈ സാഹചര്യത്തില്‍ പ്രസ്തുത റോഡ് പുനസ്ഥാപിക്കാനാവശ്യമായ സ്ഥളം ഏറ്റെടുക്കാനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു.
4. അണ്ടര്‍പാസ്, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്:
ഇരുപതാം മൈല്‍, പാലൂര്‍ ഭാഗത്ത് നിലവില്‍ ഫഊട്ട് ഓവര്‍ ബ്രിഡ്ജ്ആണ് അുവദിച്ചിരിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് തികച്ചും അപര്യാപത്മാണ്. ഇവിടെ അണ്ടര്‍പാസ് നിര്‍മ്മിച്ചു നല്‍കണം. അതുപോലെ മൂടാടി ഗോപാലപുരത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനിവാര്യമാണ്. ഇവിടെ ദേശീയപാത കാരണം ഗോഖലെ സ്‌കൂള്‍ മറുവശത്തും അധ്യാപകരും ഭൂരിഭാഗം വരുന്ന വിദ്യാര്‍ഥികളും എതിര്‍വശത്തുമാണുള്ളത്.
5. ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനം:
കൊയിലാണ്ടി വടകര ദേശീയപാതയിലെ പ്രധാന ടൗണുകളായ നന്തി, മൂടാടി എന്നിവിടങ്ങളില്‍ ഇരുഭാഗത്തുനിന്നും സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്കുള്ള പ്രവേശനം നിര്‍ബന്ധമായും യാഥാര്‍ത്ഥ്യമാക്കണം.
6. മണ്ണിടിച്ചില്‍ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക:
നന്തി ശ്രീശൈലം കുന്നിലെ ആശാനികേതനെ മണ്ണിടിച്ചില്‍ ഭീഷണിയില്‍ നിന്നും സംരക്ഷിക്കണം. സുരക്ഷയൊരുക്കാന്‍ ആശാനികേതന്റെ ഭാഗത്ത് ശക്തമായ കോണ്‍ക്രീറ്റ് മതിലുകള്‍ സ്ഥാപിക്കണം.
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, പന്തലനായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, പന്തലായനി ബ്ലോക്ക് സ്റ്റാന്റഇങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഖാദര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് ജനകീയ കമ്മിറ്റിയുടെ ഭാഗമായുള്ളത്.
Summary:As part of the national highway development, there should be a solution to the problems faced by the people of Moodadi Panchayat; The People’s Committee put forward six proposals before the Union Minister