അകക്കണ്ണിന്റെ കാഴ്ചയില്‍ മുചുകുന്നിലെ ജസീല ഇനി ലോകത്തെ കാണും, തൊടും


Advertisement

മൂടാടി: പരിമിധികളെ മറികടന്ന് ജീവിതത്തില്‍ പുതുവെളിച്ചം തേടി മുചുകുന്ന് സ്വദേശി ജസീല. ജന്മനാ കാഴ്ച പരിമിതിയുള്ള വരിക്കോളി ജസീല മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായിരിക്കുകയാണ്. മൂടാടി ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ സ്ഥിരമായി പങ്കെടുക്കുന്നവരില്‍ ഒരാളാണ് ജസീലയും.

Advertisement

അങ്ങനെ ഒരു സഭയില്‍ വെച്ചാണ് കാഴ്ചപരിമിതര്‍ക്കുള്ള ലാപ് ടോപ് നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെുത്തി ഗ്രാമപഞ്ചായത്ത് ലാപ് ടോപ് നല്‍കി. കീബോര്‍ഡില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ലാപ്‌ടോപ് ആണ് നല്‍കിയത്.

Advertisement

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഴ്ചപരിമിധിയുള്ളവര്‍ക്ക് പഞ്ചായത്ത് ലാപ് ടോപ് നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണസമിതിക്ക് നന്ദി പറഞ്ഞാണ് ജസീല പ്രസിഡന്റിന്റെ കൈയ്യില്‍ നിന്നും ലാപ്‌ടോപ്
ഏറ്റുവാങ്ങിയത്. പത്താംക്ലാസ് പാസായ ജസീല പ്ലസ്ടു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിമിധികളെ മറികടന്ന് ജീവിതത്തില്‍ പുതുവെളിച്ചം തേടുന്ന ജസീലയ്ക്ക് പ്രോത്സാഹനവുമായി കുടുംബം കൂടെയുണ്ട്. ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പ ർവൈസർ രാജലക്ഷ്മി, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി എന്നിവവര്‍ പങ്കെടുത്തു.

Advertisement

Description: Moodadi Panchayat gives laptop to visually impaired Jaseela