വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ കായിക മേളയുമായി മൂടാടി ഗോഖലെ യു പി സ്‌കൂള്‍; ജഴ്സി പ്രകാശനവും നടന്നു


Advertisement

കൊയിലാണ്ടി: മൂടാടി ഗോഖലെ യു പി സ്‌കൂളില്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സും സ്‌കൂള്‍ ജഴ്‌സി പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും.

Advertisement

വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ചടങ്ങിന്റെ പ്രൗഡി വര്‍ധിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ പട്ടേരി കായികമേള ഉദ്ഘാടനം ചെയ്തു.

Advertisement

വാര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ഷഹീറിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക റീനാ.കെ.എ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് വി.പി അനീഷ് ആശംസയും സ്റ്റാഫ് സെക്രട്ടറി ബീന.ടി.കെ നന്ദിയും പ്രകാശിപ്പിച്ചു.

Advertisement

summary: Moodadi Gokhale UP School with sports fair to inculcate interest in sports among students