മൂടാടിയില്‍ നിര്‍മ്മിക്കുന്ന ചേക്കൂട്ടിഹാജി സ്മാരകസൗധത്തിനായുള്ള പ്രചാരണം തുടങ്ങി; നാട്ടുകാരുടെ കൂടിച്ചേരലിന് വേദിയായി ദുബൈയിലെ പ്രവര്‍ത്തന സംഗമം
ദുബൈ: പ്രവാസ ലോകത്ത് കെ.എം.സിസി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്ത് മാതൃകാപരവും മുസ്ലിംലീഗ് പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതുമാണെന്നും കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി ടി.ടി.ഇസ്മായില്‍ പറഞ്ഞു. കൊയിലാണ്ടി മൂടാടി പഞ്ചായത്തിലെ കോടിക്കലില്‍ എം.ചേക്കൂട്ടി ഹാജിയുടെ പേരില്‍ നിര്‍മ്മിക്കുന്ന സ്മാരക സൗധത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ദുബൈ ഖിസൈസ് റിവാഖ് ഓഷ ഓഡിറ്റോറിയത്തില്‍ മൂടാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടി നാട്ടുകാരുടെ വേറിട്ടൊരു കൂടിച്ചേരലിന് വേദിയായി. ചേക്കുട്ടി ഹാജി സ്മാരക സൗധത്തിന്റെ നിര്‍മ്മാണവുമായി ദുബൈയില്‍ എത്തിച്ചേര്‍ന്ന കെ.പി.കരീമിനും പി.കെ.മുഹമ്മദലിക്കും പ്രവര്‍ത്തക സംഗമത്തില്‍ സീകരണം നല്‍കി. പ്രസിഡണ്ട് റാഷിദ് വി.കെ.കെയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ല ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി.
ഇസ്മാഈല്‍ ഏറാമല, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, ജില്ലാ ട്രഷറര്‍ ഹംസ കാവില്‍, ജില്ലാ സെക്രട്ടറി വി.കെ.കെ റിയാസ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട്, ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി ജാഫര്‍ നിലയെടുത്ത്, സയ്യിദ് ഫസല്‍ തങ്ങള്‍, പി.വി.നിസാര്‍, സമീര്‍ മഹമൂദ്, സി.ഫാത്തിഹ്, സിറാജ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
കെ.പി.കരീം, പി.കെ.മുഹമ്മദലി മറുപടി പ്രസംഗം നടത്തി. മൂടാടി പഞ്ചായത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷഫീഖ് സംസം സ്വാഗതവും ട്രഷറര്‍ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു. ഉന്നത മാര്‍ക്കോടെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ സാമിഹ് മഹമൂദ്, അദ്‌നാന്‍ നിസാര്‍, ആയിശ സവാദ്,
ഷാര്‍ജയിലുണ്ടായ മഴക്കെടുതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജാഫര്‍ നിലയെടുത്ത്, ഐടി മീഡിയ കോര്‍ഡിനേറ്റര്‍ പി.വി.സവാദ് എന്നിവര്‍ക്ക് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.
മുഹമ്മദലി മലമ്മല്‍, ഹാരിസ് തൈക്കണ്ടി, നബീല്‍ നാരങ്ങോളി, ബാസിത്.ആര്‍.വി, ഷഹീര്‍ മൂടാടി, റാഫി നിലയെടുത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.