കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാന്‍ ശ്രമം; കക്കോടി സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കക്കോടി ഒറ്റത്തെങ്ങ് ഹരിനിവാസില്‍ നന്ദ സുനു (52) ആണ് പിടിയിലായത്. പ്ലംബിങ് ജോലിക്കായി മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഇയാള്‍ സെല്ലിനുള്ളിലെ ജോലിക്കിടയില്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.