Tag: kuthiravattam

Total 1 Posts

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; പിടികൂടിയത് വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ

കോഴിക്കോട്: കുതിരവട്ടത്തെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയെ കര്‍ണാടകയിലെ ധര്‍മസ്ഥലത്തുനിന്നും കണ്ടെത്തി. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് കഴിഞ്ഞദിവസം രക്ഷപ്പെട്ടത്. കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്.