‘ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍’ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി


Advertisement

കോഴിക്കോട്: പറമ്പില്‍ ബസാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഷഹനയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Advertisement

ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സജാദ് ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.

Advertisement

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷഹനയുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായി സജാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Advertisement

ഒന്നരവര്‍ഷം മുമ്പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ്. കാസര്‍കോട് ചെറുവത്തൂര്‍ തിമിരിയാണഅ ഷഹനയുടെ വീട്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.