കൊയിലാണ്ടിയില്‍ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ മിന്നല്‍ പരിശോധന; ദുബൈ കഫ്റ്റീരിയയില്‍ നിന്നും ആല്‍ഫഹമും മയോണൈസും നശിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ മിന്നല്‍ പരിശോധന. രാത്രി എട്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ദുബൈ കഫ്റ്റീരിയയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 3 കിലോഗ്രാം അല്‍ഫാം, 5.9 കിലോ മയോണൈസ് എന്നിവ നശിപ്പിച്ചു. ആവർത്തിച്ചുപയൊഗിച്ച എണ്ണ മൊബൈൽ ലാബിൽ പരിശോധിച്ച് മോശമാണെന് റിസൾട്ട്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നശിപ്പിച്ചു. ദുബൈ കഫ്റ്റീരിയ, കൈലാസ് ഫുഡ്‌സ്, പത്തിരിക്കട, എന്നീ സ്ഥാപനങ്ങളെ കോമ്പൗണ്ടിങ് നടപടികള്‍ക്ക് വിധേയമാക്കി.

ഹോട്ടലുകള്‍ക്ക് പുറമേ അഞ്ച് മത്സ്യക്കടകളിലും പരിശോധന നടന്നു. മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ് ഉപയോഗിച്ച് നടത്തിയ മത്സ്യപരിശോധനകളില്‍ ഫോര്‍മാലിന്‍ അമോണിയ എന്നിവയുടെ അംശം ഇല്ലെന്നും കണ്ടെത്തി.