മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ.വി.ബാലന്‍ അന്തരിച്ചു
മൂടാടി: മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ.വി.ബാലന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഏറെക്കാലം മൂടാടി സര്‍വ്വീസ് ബേങ്ക് ഡയറക്ടറും വൈസ് പ്രസിഡന്റും ആയിരുന്നു. നിലവില്‍ പന്തലായനി വീവേഴ്‌സ് സൊസൈറ്റി ഡയറക്ടറായിരുന്നു.
ഭാര്യ: ചന്ദ്രി (മേപ്പയില്‍), മക്കള്‍: ഷാജി (മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ബേപ്പൂര്‍), ഷിജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി), ഷീജ (വൈക്കിലശ്ശേരി), മരുമക്കള്‍: ദിവ്യ (പാലക്കുളം), ദിജില (പാലയാട്), സബീഷ് (വൈക്കിലശ്ശേരി).
സഹോദരങ്ങൾ: ജാനകി (ബാലുശ്ശേരി), ഗോവിന്ദന്‍, ദേവകി (തെരുവത്ത് കടവ്), രാജന്‍.
സഞ്ചയനം: തിങ്കളാഴ്ച.