തുറയൂര്‍ ഗവ. യു പി സ്‌കൂളിന്റെ മോടി കൂടും; ഒരുകോടി ചിലവില്‍ നിര്‍മ്മിച്ച കെട്ടിടം സ്‌കൂളിനായി സമര്‍പ്പിച്ച് എം എല്‍ എ ടി പി രാമകൃഷ്ണന്‍


കൊയിലാണ്ടി: തുറയൂര്‍ ഗവ. യു പി സ്‌കൂള്‍ പുതിയ കെട്ടിടം ടി പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീജ മാവുളളാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാമകൃഷ്ണന്‍ കെ.എം, ദിപിന ടി.കെ, സബിന്‍രാജ്, ബ്ലോക്ക് മെമ്പര്‍ അഷിത നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നജില, കുട്ടികൃഷ്ണന്‍, നൗഷാദ് മാസ്റ്റര്‍, മേലടി എ.ഇ.ഒ ജാഫര്‍ എന്‍.എം, മേലടി ബി.പി.സി അനുരാജ്, പി.ടി.എ പ്രസിഡന്റ് സുധീഷ് കെ.ടി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ എം.പി ഷിബു സ്വാഗതവും യു.പി സ്‌കൂള്‍ എച്ച്.എം രാമദാസന്‍ ഇ.എം നന്ദിയും പറഞ്ഞു.