കോഴിക്കോട് വിജയക്കുതിപ്പിലേക്ക് എം.കെ.രാഘവന്‍; ലീഡ് നില 40000 കടന്നു


Advertisement

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ വിജയമുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍. രാഘവന്റെ ലീഡ് ഇതിനകം 40000കടന്നു.

Advertisement

രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കി മൂന്നാം റൗണ്ട് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ 122,124 വോട്ടുകളാണ് രാഘവന്‍ നേടിയത്. എളമരം കരീം 81097 വോട്ടുകളും നേടി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് 42,773 വോട്ടുകളാണ് നേടിയത്.

Advertisement

കോഴിക്കോട് മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് എന്‍.ഡി.എ ഇത്തവണ കാഴ്ചവെക്കുന്നത്. ഒരു ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഞെട്ടിച്ച് രണ്ടാം സ്ഥാനത്തെത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞിരുന്നു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. നിലവില്‍ രാഘവന്റെ ഭൂരിപക്ഷം കാല്‍ലക്ഷം പിന്നിട്ടു.

Advertisement