ഡ്രൈവിംഗ് ടെസ്റ്റിനിടെ വീട്ടമ്മയോട് മോശം പെരുമാറ്റം; വടകരയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്


Advertisement

വടകര: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി.  വടകര കോട്ടപ്പള്ളി റോഡില്‍ റോഡ് ടെസ്റ്റിനിടയിലാണ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ വടകര സ്വദേശിയായ യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷിനെതിരെ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി നല്‍കി.

Advertisement

ഇന്നാണ് കേസിനാസ്പദമായ സംഭവം. വാഹനത്തിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥന്‍ ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisement

ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ സംഭവം യുവതി ഒപ്പമുള്ളവരോടും പറഞ്ഞു. യുവതിയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിര കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

Advertisement