സൗഹൃദ സമൂഹം ആരോഗ്യ സമൂഹം; മിനി മാരത്തോണ്‍ സംഘടിപ്പിച്ച് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍
കോഴിക്കോട്: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ (KFSA) 42ാം കോഴിക്കോട് മേഖല സമ്മേളന പ്രചാരണാര്‍ത്ഥം ‘സൗഹൃദ സമൂഹം ആരോഗ്യ സമൂഹം’ എന്ന ആശയത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ സംഘടനാംഗങ്ങള്‍, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സ് തുടങ്ങി നൂറോളം പേര്‍ മിനി മാരത്തോണില്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ച് പരിസരത്ത് നടത്തിയ മിനി മരത്തോണ്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
അഗ്‌നിരക്ഷാസേന പൊതുസമൂഹത്തിന്റെ ആണിക്കല്ലാണെന്നു വിശേഷിപ്പിച്ച അദ്ദേഹം ഇത്തരം ആരോഗ്യകരമായ കൂട്ടായ്മകളെ ഉള്‍കൊള്ളാന്‍ പൊതുസമൂഹത്തിന് സാധിക്കട്ടെയെന്നും ആശംസിച്ചു. തുടര്‍ന്ന്, ബീച്ച് ജനറല്‍ ആശുപത്രി പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി എ.ആര്‍.എം ഹസീന ഉദ്ഘാടനം ചെയ്തു.
കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡണ്ട് എ.ഷജില്‍കുമാര്‍, മേഖലാ സെക്രട്ടറി സജിത്.എസ്.ബി പ്രസിഡന്റ് ധനീഷ് കുമാര്‍ എം.പി, സിനീഷ്.എസ്.എം, ആഷിഫ് ഇ.കെ, നിഖില്‍ മല്ലിശ്ശേരി, ബീച്ച്ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
]
Summary: Mini marathon organized by Kerala Fire Service Association