വേനല്‍ച്ചൂടിന് ആശ്വാസമാകുമോ? മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ കോഴിക്കോട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം


Advertisement

കോഴിക്കോട്: ഇന്നും നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

അതേസമയം, സംസ്ഥാനത്ത് മെയ് പകുതി വരെ ശക്തമായ ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച പാലക്കാട്ട് താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 41.8 ഡിഗ്രിയാണ്.

Advertisement

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം, അതിനാല്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Advertisement