ടൗണ്‍ ഹാളില്‍ ആരംഭിച്ച വ്യാപാര മേള പോലുള്ള പരിപാടികളില്‍ നിന്നും നഗരസഭ പിന്മാറണം; ആവശ്യവുമായി നഗരസഭ സെക്രട്ടറിക്ക് കൊയിലാണ്ടിയിലെ വ്യാപാരികളുടെ നിവേദനം


Advertisement

കൊയിലാണ്ടി: നഗരസഭ പുതുതായി ചാര്‍ജ് എടുത്ത നഗരസഭ സെക്രട്ടറി ഇന്ധു.എസ് സങ്കരിയെ കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കേരള ടെക്‌സ്റ്റെയില്‍സ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. കൊയിലാണ്ടിയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി.

Advertisement

അതോടൊപ്പം കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നഗരസഭ സമ്മതോടെ ആരംഭിച്ച സെയില്‍സ് മേള കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇത്തരം നടപടിയില്‍ നിന്നും നഗരസഭ പിന്‍ തിരിയണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി. കെ.എം.എ.പ്രസിഡന്റ് കെ.കെ.നിയാസ് നിവേദനം കൈമാറി. കെ.ടി.ജി.എ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍, സെക്രട്ടറി സുനില്‍ പ്രകാശ്, വൈസ് പ്രസിഡന്റ് പി.നൗഷാദ് എന്നിവര്‍ നിവേദനസംഘത്തില്‍ ഉണ്ടായിരുന്നു.

Advertisement
Advertisement