ബസ്സ് പണിമുടക്ക് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബസ് പണിമുടക്ക് അവസാനിപ്പിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. വാര്‍ഷിക പരീക്ഷ നടക്കുന്ന ഈ അവസരം ബസ്സ് പണിമുടക്ക് വിദ്യാര്‍ത്ഥികള്‍ക്കും അതുപോലെ പൊതു ജനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷതവഹിച്ചു. കെ.പി.രാജേഷ്, കെ.ദിനേശന്‍, പി.കെ.ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി.പി.ഉസ്മാന്‍, പി.കെ.മനീഷ്, വി.കെ.ഹമീദ്, അജീഷ് മോഡേണ്‍, കെ.വി.റഫീഖ്, പി.വി.പ്രജീഷ്, പി.ചന്ദ്രന്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും മന്ത്രിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ബസുടമകള്‍ ആരോപിക്കുന്നത്.